സംഗീതം 10 മിനിട്ട് സമയ പരിധിയിൽ ക്ഷേത്രത്തിലെ കലാമണ്ഡപത്തിൽ പാടാവുന്ന കീർത്തനങ്ങൾ തിരഞ്ഞെടുത്ത് അപ്പ്ലിക്കേഷനോടൊപ്പം ദേവസ്വത്തെ അറിയിക്കുക. രാഗവിസ്താരം നിരവൽ-സ്വരപ്രസ്താരം എന്നിവ ഒഴിവാക്കി കീർത്തനം മാത്രം ആലപിക്കുക
നൃത്തം: 10 മിനിട്ട് സമയ പരിധിയിൽ സിഡി/പെൻഡ്രൈവ് ഉപയോഗിച്ചുള്ള ക്ലാസ്സിക്കൽ നൃത്തം മാത്രമേ അനുവദിക്കുകയുള്ളു. സിഡി/പെൻഡ്രൈവ് ഒരു മണിക്കൂർ മുൻപ് പ്രോഗ്രാം ഓഫീസിൽ ഏൽപ്പിക്കണം
പരിപാടികളുടെ സമയക്രമം സ്റ്റേജ് മാനേജർ കൃത്യമായി വിലയിരുത്തുന്നതും അനുവദിച്ചിട്ടുള്ള സമയം അവസാനിക്കുമ്പോൾ കർട്ടൻ ഇടുന്നതുമായിരിക്കും
രാത്രി നൃത്തങ്ങൾ അവതരിപ്പിക്കുന്നവർ അനുവദിച്ചിരിക്കുന്ന സമയ പരിധിയിൽ സ്റ്റേജ് ഒരുക്കങ്ങൾ ഉൾപ്പെടെ നടത്തേണ്ടതാണ്
പരിപാടികൾ അനുവദിച്ചിട്ടുള്ള സമയത്തിന് അരമണിക്കൂർ മുൻപ് കലാമണ്ഡപത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
ശ്രുതിബോക്സ് ആവശ്യമുള്ളവർ കൊണ്ടുവരേണ്ടതാണ്
ക്ഷേത്രാന്തരീക്ഷത്തിന് യോജിച്ച പരിപാടികൾ മാത്രമേ കലാമണ്ഡപത്തിൽ അവതരിപ്പിക്കാൻ പാടുള്ളു
നൃത്തപരിപാടികൾ അവതരിപ്പിക്കുന്നവർ എത്ര അംഗങ്ങളുണ്ടെന്ന് മുൻകൂട്ടി അറിയിക്കേണ്ടതാണ്
സ്റ്റേജ് മാനേജരുടെ നിർദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്
പരിപാടികളുടെ ഫോട്ടോ സിഡി എന്നിവ സംബന്ധിച്ച് ദേവസ്വത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല
പരിപാടികളുടെ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് ദേവസ്വത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്